തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിക്ക് ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങുകയാണ്. എന്നാല്‍, വെള്ളപ്പൊക്കത്തിനൊപ്പം വന്ന പാമ്പുകളാണ് ഇപ്പോള്‍ ഭീഷണിയായിരിക്കുന്നത്. ഒരു വീട്ടില്‍ നിന്ന് മാത്രം 35 പാമ്പുകളെ പിടികൂടിയ സംഭവവും പ്രളയത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പാമ്പുകളെ പേടിക്കേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വനംവകുപ്പ്.
പ്രളയത്തിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് പാമ്പുകടിയേറ്റാല്‍ അതിന്റെ ചികിത്സാ ചെലവ് വനംവകുപ്പ് വഹിക്കും. പാമ്പുകടിയേറ്റവര് ചികിത്സയ്ക്ക് ചെലവായ തുക ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചാല്‍ വനംവകുപ്പ് ആ തുക തിരികെ നല്‍കുന്നതായിരിക്കും. പാമ്പുകടിക്ക് ചികിത്സ തേടുന്നവര്‍ക്ക് ഫോറസ്റ്റ് കണ്ട്രോള് റൂം നമ്പറായ 8547604222ല്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രളയബാധിത പ്രദേശങ്ങളില്‍ പാമ്പുകളെ കണ്ടാല്‍ അതിനെ പിടികൂടാനും വനംവകുപ്പിന്റെ സഹായം തേടാവുന്നതാണ്. ഇതിനായി, കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി രണ്ടു സംഘങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ എ രഞ്ജന്‍ അറിയിച്ചു.
പാമ്പുകടിയേറ്റ് ആരെങ്കിലും മരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും. പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് 35, 000 രൂപ വരെ ചികിത്സാച്ചെലവ് നല്‍കുന്നതായിരിക്കും. വനംവകുപ്പിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.