തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളാനാണ് തങ്ങളുടെ തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. തീരുമാനം ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു.
വിവേചനത്തിന്റെ പേരിലല്ല, വിശ്വാസത്തിന്റെ പേരിലാണ് പിന്തുണയ്ക്കാത്തത് എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. അതേസമയം, സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി പന്തളം രാജകുടുംബം രംഗത്തെത്തി. സര്‍ക്കാരിന്റേത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നും തന്ത്രിയുടെയും രാജകുടുംബത്തിന്റെയും അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും രാജകുടുംബം വ്യക്തമാക്കി.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു.