സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അവധി. വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ എടിഎമ്മുകള്‍ ആവശ്യാനുസരണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദേശം നല്‍കിയതായി സമിതി കണ്‍വീനര്‍ ജി.കെ. മായ പറഞ്ഞു.
24-ന് ഉത്രാടം, 25-ന് തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വന്നാല്‍ എടിഎമ്മുകളില്‍ പണമില്ലാതെ വരും. പ്രളയകാലത്ത് പണമില്ലാതെ വന്നാല്‍ അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.