മസ്കത്ത്: മലയാളി മസ്കത്ത് വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. തൃശുര് വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന് ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹുസൈന് കുഴഞ്ഞുവീണ് മരിച്ചത്.
നാട്ടില്‍ പോകാനായി മസ്കത്ത് വിമാനത്താളത്തില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ഹുസൈന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണു. സംഭവസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.
also read: പ്രണയം നടിച്ചു, 13കാരിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍
ഹെയിലിലായിരുന്നു താമസം. എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.പിതാവ്: പരേതനായ കുഞ്ഞിമോന് അബ്ദുല്‍ ഖാദര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കള്‍: ഗസല, ആദില്‍.