കോഴിക്കോട്: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നടുക്കുന്ന സംഭവം. വളയം സ്വദേശി രത്നേഷ്(42) ആണ് മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു. കോണി വച്ച് വീടിന്റെ മുകളില്‍ കയറി, മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
also read: പരീക്ഷാച്ചൂടില്‍ വിദ്യാര്‍ത്ഥികള്‍, പ്ലസ്ടു പരീക്ഷ നാളെ മുതല്‍, 31 മുതല്‍ എസ്എസ്എല്‍സി പരീക്ഷ
ആക്രമണത്തില്‍ യുവതിയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രീഷനായ രത്നേഷ് യുവതിയുടെ അയല്‍വാസിയാണ്. രത്നേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.