തിരുവനന്തപുരം: പ്രളയത്തില്‍ വിവിധ ബാങ്കുകളുടെ 324 ശാഖകളും 423 എടിഎമ്മുകളും വെള്ളത്തില്‍ മുങ്ങി. ലോക്കറുകളിലും വെള്ളം കയറി. എന്നാല്‍, ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും (എസ്.എല്‍.ബി.സി.) ലീഡ് ബാങ്കായ കാനറാബാങ്കിന്റെയും ചെയര്മാന് ടിഎന്‍ മനോഹരന് പറഞ്ഞു.
ഇനി തുറക്കാനുള്ള ശാഖകള്‍ -ആലപ്പുഴ 36
എറണാകുളം 29
പത്തനംതിട്ട 67
തൃശ്ശൂര്‍ 19 എന്നിങ്ങനെയാണ്.
വെള്ളം കയറിയ ശാഖകളിലെ ലോക്കറുകളുടെ ഉടമകളെ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഇവ തുറന്നു പരിശോധിച്ചാലേ നഷ്ടം സ്ഥിരീകരിക്കാനാവൂ. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം സുരക്ഷിതമാണ്.
പല സ്ഥലങ്ങളിലും ബാങ്ക് ശാഖകള്‍ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതില്‍ 159 ശാഖകള്‍ തുറന്നു വെള്ളം കയറിയ ശാഖകള്‍ക്ക് 30 ദിവസത്തോളം താത്കാലിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വെള്ളം കയറിയ എടിഎമ്മുകളില്‍ 82 എണ്ണം മാത്രമാണ് തുറന്നത്. 352 എണ്ണം തുറക്കാനുണ്ട്.