ദുബായ്: പ്രളയക്കെടുതിലായ കേരളത്തിന് വീണ്ടും സഹായഹസ്തവുമായി യുഎഇ. ദുരന്തത്തെ നേരിടാന്‍ വേണ്ട 175 ടണ്‍ അവശ്യ സാധനങ്ങളുമായി എമിറേറ്റ്സ് വിമാനം കേരളത്തിലെത്തി.
യുഎഇയിലെ മലയാളി സമൂഹവും സ്വദേശികളും ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഒരു ഡസനിലധികം എമിറേറ്റ്സ് കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തിലേക്ക് സഹായങ്ങളെത്തും. മലയാളികള്‍ ശേഖരിക്കുന്നത് കൂടാതെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും സംഘടനകളും എമിറേറ്റ്സ് വഴി കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നുണ്ട്. കേരളത്തിലേക്ക് അവശ്യവസ്തുക്കള്‍ കയറ്റി വിടുന്നതിന്റെ വീഡിയോ എമിറേറ്റ്സ് പുറത്തുവിട്ടുണ്ട്.
ജീവന്‍രക്ഷാ ബോട്ടുകള്‍, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങള്‍, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുഎഇയില്‍ നിന്നെത്തുന്നത്.