കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ മൂന്ന് പേര് കണ്ണൂരില്‍ അറസ്റ്റില്‍. പെരളശ്ശേരി സ്വദേശി റിഷബ്, അലവില്‍ സ്വദേശി സഫാന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്ഫാന് എന്നിവരെയാണ് പോലീസ് മൈതാനിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന് പേപ്പറില്‍ എഴുതി ഒട്ടിച്ച രണ്ട് ബക്കറ്റുകളുമായാണ് മൂവര്‍ സംഘം പിരിവ് നടത്തിയത്. ഇവര്‍ക്കെതിരെ പിടിച്ചുപറി ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്.