കരിപ്പൂര്‍: സംസ്ഥാനത്ത് നാശം വിതച്ച പ്രളയത്തില്‍ കൈത്താങ്ങായി പാകിസ്താനും. 16 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായാണ് പാകിസ്താനില്‍ നിന്നും പ്രത്യേക കാര്‍ഗോ വിമാനം കോഴിക്കോട് ലാന്‍ഡ് ചെയ്തത്.
വിഷന്‍ എയര്‍വേയിസിന്റെ പ്രത്യേക കാര്‍ഗോ വിമാനമാണ് കറാച്ചിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്.
ബുധനാഴ്ച രാവിലെ 11.30നാണ് വിമാനമെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഇവ ട്രോമാകെയര്‍ സംഘടനയ്ക്ക് വേണ്ടി പ്രദീപ്കുമാറിന് കൈമാറുകയും ചെയ്തു. കറാച്ചിയില്‍ നിന്നും കോഴികോട്ടേക്ക് നേരിട്ട് എത്താന്‍ സാധിക്കാത്തതിനാല്‍ അബുദാബി വഴിയാണ് വിമാനം എത്തിയത്.