കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് പെരുമ്പാമ്പുമായി യുവാവിന്റെ സ്കൂട്ടര്‍ സവാരി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. മുചുകുന്ന് സ്വദേശിയായ ജിത്തുവാണ് പാമ്പിനെ സ്കൂട്ടറിന് പിന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്തത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. എന്നാല്‍ ഇന്ന് ആണ് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ‘താന്‍ പോറ്റുന്ന സാധനമാണിത്. എന്ന് പറഞ്ഞ് ഇത് തന്റെ മുത്തുമോന് എന്ന് പറഞ്ഞാണ് ജിത്തു പാമ്പിനെ എടുത്തുയര്‍ത്തുന്നത്.
‘മോന് പറയുന്നത് കേള്‍ക്ക് നമ്മള് കള്ള് കുടിക്കാന്‍ പോകുകയല്ലേ, എങ്ങോട്ടും പോകുരുതേ വണ്ടിയുടെ പുറകേ തന്നെ ഇരിക്കണേ’ എന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് അന്വേഷിക്കുന്നത്. ഈ പെരുമ്പാമ്പിനെ എവിടെ നിന്ന് കിട്ടിയെന്ന് കാര്യം ഉള്‍പ്പെടെ അന്വേഷിക്കണം.