പാലക്കാട്: 46 മണിക്കൂറോളം മലമുകളില്‍ കുടുങ്ങിയ യുവാവിനെ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കരസേന. മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവാണ് രക്ഷപ്പെട്ടത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് സമ്പൂര്‍ണമായി വിജയം കണ്ടത്.
ബുധനാഴ്ച രാവിലെ 10.20 ഓടെയാണ് പാറയിടുക്കില്‍ നി്ന്നും ബാബുവുമായി ആര്‍മി സംഘം മലമുകളിലെത്തിയത്. രാവിലെ ഒന്‍പതരയോടെ സമീപമെത്തി ധൈര്യം പകര്‍ന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാന്‍ തുടങ്ങിയത്.
#OP_Palakkad
In a spectacular action, highly qualified Teams of Indian Army have successfully rescued Mr Babu who slipped off a cliff & was stranded in a steep gorge for over 48 hours. The operation was coordinated by #DakshinBharatArea under the aegis of #SouthernCommand@adgpi pic.twitter.com/Pcksj6WEBS— Southern Command INDIAN ARMY (@IaSouthern) February 9, 2022
റോപ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങള്‍ ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തില്‍ ഏര്‍പ്പെട്ടത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു.
#OP_Palakkad
In a daring mission Indian Army Team from #SouthernCommand has rescued the stranded trekker, Mr Babu to safety from the dangerous cliff, across the treacherous rocky mountain face.#WeCare@adgpi pic.twitter.com/NrIwGyaD59— Southern Command INDIAN ARMY (@IaSouthern) February 9, 2022
ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച സൈന്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. ബാബുവിന് ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ആശങ്കകള്‍ക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നു.
രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര് എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍,നാട്ടുകാര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.