പാലക്കാട്: മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയിച്ചു. മകന് സുരക്ഷിതനായി തിരികെ എത്തുന്നതിനായി രണ്ട് ദിവസമായി മലയുടെ പരിസരത്ത് ഉറങ്ങാതെ കാത്തിരിക്കുകയാണ് അമ്മ.
ബാബു രക്ഷപ്പെട്ടത് എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണെന്നും നന്ദിയുണ്ടെന്നും ഉമ്മ പറഞ്ഞു. ബാബുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കാലില്‍ ചെറിയ മുറിവുണ്ടെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ഫോണില്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ആയി. പിന്നെ സംസാരിക്കാനായിട്ടില്ലെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
also read: ഓയില്‍ ടാങ്കില്‍ ചോര്‍ച്ച; കൊച്ചിയിലെ ഗ്രീന്‍ ലീഫ് എക്സ്ട്രാക്ഷന്‍സ് കമ്പനിയില്‍ വന്‍ തീപിടിത്തം
ദൗത്യസംഘം ബാബുവിനെ ബെല്റ്റ്് ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയാണ്. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഹെലികോപ്റ്ററിലാകും താഴെ എത്തിക്കുക. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.
താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.