തിരുവനന്തപുരം: കുറവൻകോണത്ത് കടയ്ക്കുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കട അവധിയായതിനാൽ നഴ്സറിയിൽ ചെടികൾ നനയ്ക്കാൻ എത്തിയതായിരുന്നു വിനീത.
കടയ്ക്കു പിൻഭാഗത്താണ് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതായാണ് ലഭിക്കുന്ന വിവരം.
ആരോഗ്യവാനായി ആശുപത്രി വിട്ട വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും; മന്ത്രി വിഎന്‍ വാസവന്
കടയിലെത്തിയ ശേഷം വിനീത വിളിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അച്ഛൻ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.