ആറ്റിങ്ങല്‍: വീട്ടില്‍ ടിവി കാണാനെത്തിയ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തിയേഴ് വയസ്സുകാരന് 30 വര്‍ഷം കഠിനതടവ് ശിക്ഷ. നാവായിക്കുളം സ്വദേശി ആദര്‍ശിനെ(27)യാണ് കോടതി ശിക്ഷിച്ചത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിലെ ടി.വി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടി.വി കാണാനെത്തിയതായിരുന്നു ഒമ്പതുവയസ്സുകാരി. ഭാര്യ ഉറങ്ങിയ തക്കംനോക്കി ആദര്‍ശ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ ഭാവമാറ്റത്തെ തുടര്‍ന്നുള്ള അദ്ധ്യാപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
also read: വാവ സുരേഷിനായി തമിഴ്നാട്ടില്‍ പ്രത്യേക പൂജ, നേതൃത്വം നല്കി പോലീസുകാര്‍
സ്കൂള്‍ അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കല്ലമ്പലം എസ്.ഐ രാജേഷ് അന്വേഷണം നടത്തിയ കേസിലാണ് വിധി. 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസീന്‍ ഹാജരായി.