തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കുടഞ്ഞ് സോഷ്യല്‍മീഡിയ. മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രതതിനു താഴെ പൊങ്കാലയാണ് മലയാളികള്‍ നല്‍കുന്നത്. വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന മന്ത്രി നിങ്ങള്‍ എന്ത് ദുരന്തമാണെന്നു വരെ ഉയരുന്നുണ്ട് വിമര്‍ശനങ്ങള്‍.
ഒരു രാത്രി ദുരിതാശ്വാസ ക്യംപില്‍ ഉറങ്ങിയെന്ന് വാചകം നല്കി മന്ത്രി തന്നെ ഉറങ്ങുന്ന ചിത്രങ്ങളും പങ്കുവെയ്ക്കുകയായിരുന്നു. ചങ്ങനാശ്ശേരിയിലെ എസ്ബി ഹൈസ്കൂളിലെ ക്യാംപിലാണ് മന്ത്രി അന്തിയുറങ്ങാന്‍ എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ട്രോളുകളാണ് ഇപ്പോള്‍ ഫേസ്ബുക്കിലും മറ്റും നിറയുന്നത്. പോസ്റ്റിന് താഴെ പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു.
ഇത്തരം ഷോ ഓഫുകള്‍ കേരളത്തില്‍ ചിലവാകില്ലെന്നും, മലയാളികളെ മനസിലാക്കി തരണമോ എന്നും കമന്റുകള്‍ ഉണ്ട്. നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്ട്രീഷ്യന്മാരേയും പ്ലംബര്‍മാരേയും ആണെന്ന് പറഞ്ഞ് കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്കി എന്നും കണ്ണന്താനം പറഞ്ഞിരുന്നു.