കോട്ടയം: വീഡിയോ കോള്‍ ചെയ്ത് പതിനാറുകാരിയോട് നഗ്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ആന പാപ്പാന് അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പാലായിലാണ് സംഭവം. ഇടപ്പള്ളി സ്വദേശിയായ സജിയെയാണു പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണങ്ങാനത്തു നിന്ന് പാപ്പന് ജോലിക്കിടെ പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് വര്‍ഷമായി 16 വയസുള്ള പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാള്‍. അതിനിടെയാണ് വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടത്.
പെണ്‍കുട്ടിയുടെ വീടിനുസമീപം ആനയുമായെത്തിയ പ്രതി, വെള്ളം ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ വച്ച് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടു. വീഡിയോ കോളിലൂടെയും മറ്റും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പെണ്‍കുട്ടി ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നതു മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ പാലാ പൊലീസില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റു ചെയ്തു.