പല നാടുകളിലും കല്യാണം മുടക്കികള്‍ കാരണം നിരവധി പേരുടെ വിവാഹങ്ങളാണ് മുടങ്ങുന്നത്. ഇത്തരത്തില്‍ കല്യാണം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി യുവാക്കള്‍ വെച്ച ഒരു ബോര്‍ഡിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാല്‍ അത് ആരാണേലും വീട്ടില്‍ കയറി തല്ലും’ എന്നായിരുന്നു ബോര്‍ഡിലെ മുന്നറിയിപ്പ്. ആനപ്പടി യുവാക്കളുടേത് എന്ന പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. നിരവധിപ്പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
also read: ചത്തനായയെ ജീവനുള്ള നായയുടെ മേൽ കെട്ടിവെച്ചു; രക്ഷകരായി നാട്ടുകാർ
‘ഇതുപോലെ എല്ലാ നാട്ടിലും വരണം’, ‘ഇങ്ങനെ ഒരു താക്കീത് നല്ലതാണ്’, ‘ഏറ്റവും മികച്ച മുന്നറിയിപ്പ്’ തുടങ്ങിയ തലക്കെട്ടുകളോടെയാണ് ഈ പോസ്റ്റര്‍ ഇപ്പോള്‍ പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്’ ഇങ്ങനെ
‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓര്‍ക്കുക. ആനപ്പടി യുവാക്കള്‍.”