പത്തനംതിട്ട: വീണ്ടും മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ച് ഉടമ. പത്തനംതിട്ട വെച്ചുച്ചിറയിലാണ് വളർത്തുനായ്ക്കളോട് ഉടമ ക്രൂരത കാണിച്ചത്. ചത്തനായയെ മേൽ കെട്ടിവെച്ചനിലയിൽ വളർത്തുനായയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഒരു തുടലിൽ കുരുങ്ങിയ രണ്ടു വളർത്തു നായ്ക്കളെ ഉടമ ഉപേക്ഷിക്കുകയായിരുന്നു. വഴിയിൽ ഉപേക്ഷിച്ചവയിലെ ഒരു നായ ചത്തു. ഒന്നിനെ നാട്ടുകാർ രക്ഷപെടുത്തി. തുടൽ അഴിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് നായയുടെ കടിയേൽക്കുകയും ചെയ്തു.
നായ്ക്കൾ തമ്മിൽ കടിപിടികൂടിയെന്നും തുടർന്ന് തുടലിൽ കുരുങ്ങിയപ്പോൾ അഴിച്ചുവിട്ടതാണെന്നുമാണ് ഉടമ പോലീസിനു നൽകിയ മൊഴി.