കോഴിക്കോട്: പാതിരാത്രിയില്‍ ചായകുടിക്കാനിറങ്ങിയ യുവാക്കളെ കൈയ്യോടെ പൊക്കി സ്റ്റേഷനില്‍ നിന്ന് ചായ ഇടീപ്പിച്ച് പോലീസ്. രിന്തല്മണ്ണയിലാണ് സംഭവം. ഒരു കാറിലും ബൈക്കിലുമായി എത്തിയ ആറ് യുവാക്കളാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങിയതായിരുന്നു ഒരു സംഘം യുവാക്കള്‍. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എസ്ഐ സികെ നൗഷാദും സംഘവും ഇവരെ കണ്ടപ്പോള്‍ കാര്യം തിരക്കി. എവിടേക്കാണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ചായ കുടിക്കാനാണെന്നാണ് മറുപടി നല്‍കിയത്.
also read: കണ്ടാല്‍ വെട്ടിത്തിളങ്ങുന്ന മീന്‍, അര മണിക്കൂര്‍ വെയിലത്ത് വെച്ചപ്പോള്‍ ചീത്തയായി, സൂക്ഷിക്കുക!
ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. 20 കിലോ മീറ്റര്‍ അകലെയുള്ള ആഞ്ഞിലങ്ങാടിയില്‍ നിന്നാണ് ഒരു കാറിലും ബൈക്കിലുമായി ആറ് യുവാക്കളും എത്തിയത്. യുവാക്കള്‍ ആളെ മണ്ടനാക്കുകയാണെന്ന് മനസ്സിലാക്കിയ പൊലീസും വിട്ടില്ല.
ഇത്രയും ദൂരം ചായ കുടിക്കാനായി വന്നതല്ലേ, ചായ ഞങ്ങള്‍ തരാമെന്നായി പൊലീസ്. ആറു പേരെയും നേരെ സ്റ്റേഷനിലെത്തിച്ചു. യുവാക്കളെ കൊണ്ട് ചായ ഇടീച്ചു. പൊലീസും സഹായിച്ചു. പുലര്‍ച്ചെ 3.30 ന് പൊലീസിന്റെ വക കട്ടന്‍ ചായയും കൈ നിറയെ ഉപദേശവും. കുശാല്‍…സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പാതിരാത്രി കാരണമില്ലാതെ ഇത്തരത്തില്‍ സംഘടിതമായി പുറത്തിറങ്ങുന്നതിന് മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് പൊലീസ് പറയുന്നത്.