കോട്ടയം: ജീവിതം മുഴുവന്‍ സമൂഹിക നന്മകള് ചെയ്ത വ്യക്തിയാണ് വാവാ സുരേഷെന്ന് മന്ത്രി വിഎന്‍ വാസവന്. മൂര്‍ഖന്റെ കടിയേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവാ സുരേഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രചരണത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പാമ്പ് കടിയേറ്റിട്ടും മറ്റുള്ളവരെ പാമ്പ് കടിക്കരുതെന്ന് കരുതിയാണ് പാമ്പിനെ വീണ്ടും പിടിച്ച ശേഷം ആശുപത്രിയില്‍ പോയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിരവധി പേര് വാവാ സുരേഷിന്റെ വിവരമന്വേഷിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.
also read: ഡാമില്‍ ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടേതെന്ന് സംശയം
‘അദ്ദേഹത്തിന്റെ പ്രതിബന്ധത എപ്പോഴും സമൂഹത്തോടാണ്. അത് നമ്മള് കാണാതെ പോവരുത്. ചിലയാളുകളെല്ലാം അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പല പ്രചരണങ്ങളും നടത്തുന്നുണ്ട്. സുഖമില്ലാതെ കഴിഞ്ഞപ്പോഴും പാമ്പിനെ പിടിക്കാന്‍ വിളിച്ചപ്പോള്‍ വന്ന ആ മനസ്സ് കാണാതിരുന്നുകൂട. കിട്ടുന്ന പ്രതിഫലമെല്ലാം അയാള്‍ അനാഥാലയങ്ങള്‍ക്കും പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കും കൊടുക്കുകയായിരുന്നു. കടിയേറ്റിട്ടും ആ പാമ്പ് മറ്റൊരാളെ കടിക്കാതിരിക്കാനാണ് അതിനെ പിടികൂടിയത്. ആ ഉന്നതമായ സാമൂഹ്യ ബോധവും മനുഷ്യസ്നേഹവും നമ്മള് കാണാതിരുന്നു കൂടാ,’ മന്ത്രി പറഞ്ഞു.