തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വ്ലാങ്ങാമുറിയില്‍ ഗോകുല്‍ കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാല് വയസ്സായിരുന്നു. വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകനാണ് ഗോകുല്‍ കൃഷ്ണ. നെയ്യാറ്റിന്‍കര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എത്ര വിളിച്ചിട്ടും ഗോകുല്‍ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ മാതാപിതാക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.