കണ്ണൂര്‍: ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജഷീര്‍ ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ഇന്നലെ രാത്രി 12.45 ന് ആയിക്കര പാലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്.
ഹോട്ടല്‍ അടച്ച് ജഷീര്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഒരു സംഘം ജംഷീറിന്റെ കാര്‍ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ ജഷീറിനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.