കൊല്ലം : കേരളത്തെ നടുക്കിയ വിസ്മയ കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ ഭര്‍ത്താവ് കിരണിന്റെ പിതാവ് സദാശിവന് പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്തത്.
ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം സദാശിവന് പിള്ള കോടതിയില്‍ മൊഴി നല്‍കിയത്. കുറിപ്പ് താന്‍ വീട്ടിലെത്തിയ ഒരു പൊലീസുകാരന് കൈമാറിയെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
also read: ബൈക്കില്‍ ലോറിയിടിച്ച് അപകടം, മകന്റെയും പേരക്കുട്ടിയുടെയും മുന്നില്‍വെച്ച് 54കാരിക്ക് ദാരുണാന്ത്യം
നേരത്തെ വിസ്മയയുടെ മരണസമയത്ത് പൊലീസിന് നല്കിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു.
എന്നാലിപ്പോള്‍ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.