തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.
രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയില്‍ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ തിരുവനന്തപുരത്ത് ഫലം ചെയ്തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
also read: ബൈക്കില്‍ യാത്ര ചെയ്യവെ ഷാള്‍ കഴുത്തില്‍ മുറുകി, റോഡില്‍ തെറിച്ചുവീണ് 10വയസ്സുകാരിക്ക് ദാരുണാന്ത്യം
നിലവില്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിനു മുകളിലാണ്.