കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു ഇന്നലെ രാത്രിയാണ് സംഭവം. ചികിത്സ നല്കിയ ശേഷം പെണ്‍കുട്ടിയെ തിരികെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചു.
എന്നാല്‍ ഇതൊരു ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്നാണ് പൊലീസ് പ്രതികരണം. തങ്ങള്‍ക്ക് തിരിച്ച് ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പിടിക്കപ്പെട്ട ഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നു.
also read: ‘അടുത്ത മൂന്നാഴ്ചക്കകം കേരളത്തില്‍ കോവിഡ് വ്യാപനം നല്ലരീതിയില്‍ കുറയും’; ആരോഗ്യമന്ത്രി
എന്നാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അവരെ ചില്‍ഡ്രന്‍സ് ഹോമില്‍ തന്നെ തിരികെയെത്തിക്കുകയായിരുന്നു. അവിടെയെത്തിച്ചതില്‍ കുട്ടികള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാത്രിയോട് കൂടി അവര്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ചില്ല് തകര്‍ത്ത് ആ ചില്ലെടുത്ത് കൈമുറിക്കുകയായിരുന്നുവെന്നാണ് വിവരം.
യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. കേസില്‍ പിടിയിലായ യുവാവ് തെറ്റുകാരല്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.