തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഇന്ന് കര്‍ശന പരിശോധനയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.
also read: ഇന്ത്യയില്‍ രണ്ട് വയസ്സ്, ശമനമില്ലാതെ ഇന്നും പടര്‍ന്നുപിടിച്ച് കോവിഡ്
ഹോട്ടലിലും ബേക്കറിയിലും പാഴ്സല്‍ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറിയും അനുവദിക്കും. ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കും. അടിയന്തര സാഹചര്യങ്ങളില്‍ വര്ക്ഷോപ്പുകള് തുറക്കാം. പൊലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും.
ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. ആശുപത്രി, വാക്സിനേഷന് എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്ക് തടസ്സമില്ല.