തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടി. കിളിമാനൂരിലാണ് സംഭവം. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്നാണ് തിമിംഗല ഛര്‍ദിയുമായി നാല് പേരെ വനംവകുപ്പ് പിടികൂടിയത്.
പതിനൊന്നര കിലോഗ്രാം തിമിംഗല ഛര്‍ദിയാണ് കണ്ടെത്തിയത്. ഇത് വില്പനയ്ക്ക് ശ്രമിക്കുമ്പോഴാണ് ഷാജിയുടെ വീട്ടില്‍ നിന്ന് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാലോട് വനം വകുപ്പിന്റെ അന്വേഷണം.
also read: വള്ളത്തില്‍ വിവാഹവേദി, ഭാരം താങ്ങാനാവാതെ മറിഞ്ഞു, വരനും വധുവും ബന്ധുക്കളും ഉള്‍പ്പെടെ വെള്ളത്തില്‍
വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.