തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ചു. തിരുവനന്തപുരത്തു നിന്നും സുല്‍ത്താന്‍ബത്തേരിക്ക് വന്ന ബസിലെ ടിക്കറ്റ് മെഷീന് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ കണ്ടക്ടറുടെ കൈക്ക് പരിക്കേറ്റു. കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടുമണിയോടെയാണ് നടുക്കുന്ന സംഭവം. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷിനാണ് പൊട്ടിത്തെറിച്ചത്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എംഎം മുഹമ്മദിന്റെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കളകള്‍ തുടങ്ങും, ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി
ജീവനക്കാരുടെ സ്റ്റേ റൂമില്‍ വെച്ചായിരുന്നു സംഭവം. മെഷീന് പൂര്‍ണമായി കത്തിനശിച്ചു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ ടിക്കറ്റ് മെഷീന് വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.