തിരുവനന്തപുരം: കേരളത്തില്‍ ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കളകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ന് വിളിച്ചു ചേര്‍ത്ത മന്ത്രി സഭായോഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ഫെബ്രവരി 15നകം സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നത്.
also read: ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചു, പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട് പ്രതി
മൂന്നാം തരംഗ ഭീഷണിയെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ ജില്ലയുടെ ചുമതലയുളള മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ജില്ലകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. തീയേറ്റര്‍, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രം അനുവദിക്കുന്നതിനും തീരുമാനമായി.