ആലപ്പുഴ: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ആലപ്പുഴ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്പലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം.
ചേര്‍ത്തല പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയാണ് അമല്‍. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അമലിന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിക്കുകയായിരുന്നു.
പിന്നാലെ പൊട്ടിത്തെറിച്ചു. അമലിന്റെ കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വര്‍ഷമായി ഉപയോഗിച്ച് വന്ന റിയല്‍മി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് അമല്‍ പറഞ്ഞു.