കോഴിക്കോട്: വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നുവയസ്സുകാരനെ രക്ഷിച്ച പത്തുവയസ്സുകാരിക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം. കോഴിക്കോട് ജില്ലയിലെ വളയം പഞ്ചായത്തിലെ വേങ്ങോല്‍ മനോജന് – പ്രേമ ദമ്പതികളുടെ മകളാണ് മയൂഖ. അയല്‍ വീട്ടിലെ വേങ്ങോല്‍ മൂസ്സ – സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിനെയാണ് മയൂഖ രക്ഷിച്ചത്.
2020 ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. നാദാപുരം ചൊക്യാട് ചെറുവരത്താഴ തോട്ടില്‍ കുളിക്കാനെത്തിയ ചേച്ചിയ്ക്കൊപ്പം എത്തിയതായിരുന്നു മൂന്നു വയസുകാരന് മുഹമ്മദ്. ചേച്ചിയും കൂട്ടുകാരും കുളിക്കുന്നത് കരയില്‍ നോക്കിനിന്ന മുഹമ്മദ് അബദ്ധത്തില്‍ തോട്ടില്‍ വീണു.
also read: വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറി, യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി സൈനികന്; അറസ്റ്റ്
മറ്റ് കുട്ടികള്‍ ഭയന്ന് നിലവിളിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് മയൂഖ ജീവന്‍പോലും നോക്കാതെ മുഹമ്മദിനെ രക്ഷിക്കാനായി ചാടിയിറങ്ങിയത്. മറ്റുള്ള കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക ശുശ്രൂഷ നല്കി മുഹമ്മദിന്റെ ജീവന് രക്ഷിച്ചത്.
മയൂഖയുടെ ധീരത നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ തലേദിവസമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. മയൂഖയ്ക്ക് രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ചതിന്റെ നിറവിലാണ് ചെക്യാട് ഗ്രാമം. നാടിന് അഭിമാനമായി മാറിയ മയൂഖയെ ആദരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.