കോട്ടയം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭര്‍ത്താവും ഭാര്യയും മരി്ച്ചു. കോട്ടയം ജില്ലയിലാണ് സംഭവം. നാട്ടകം ചെട്ടിക്കുന്ന് ശിവപാര്‍വതിയില്‍ എന്‍.രാമദാസ് (63), ഭാര്യ സെല്‍വി രാമദാസ് (59) എന്നിവരാണ് മരിച്ചത്. ആറു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് മരണം.
തിങ്കളാഴ്ചയാണ് രാമദാസ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട രാമദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. രാമദാസ് മരിച്ച വിവരം രാത്രി വൈകിയാണ് സെല്‍വിയെ അറിയിച്ചത്.
also read: വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറി, യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി സൈനികന്; അറസ്റ്റ്
ഇതേത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30ഓടെ മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. കോട്ടയം മറിയപ്പള്ളിയില്‍ അഖില്‍ ഫാഷന്‍സ് എന്ന പേരില്‍ ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു രാമദാസ്. ഇതിനൊപ്പം ടെക്സ്റ്റൈല്‍സ് മാര്‍ക്കറ്റിങ് രംഗത്തും രാമദാസ് സജീവമായിരുന്നു. മക്കള്‍- അഖില്‍, ആതിര. മരുമക്കള്‍- അമിത, ശക്തി.