പാലക്കാട്: പാലക്കാട് വീണ്ടും പുലിയിറങ്ങി. ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുട്ടികളെയും അമ്മപ്പുലിയെയും കണ്ടെത്തിയ ഉമ്മിനിയോടു ചേര്‍ന്നുള്ള മേലെ ധോണിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. വീണ്ടും പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലായി.
പുലിയുടെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനി, പപ്പാടി, വൃന്ദാവന്‍ നഗര്‍, സൂര്യനഗര്‍, പപ്പാടിയിലെ പാറമട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് മേലെ ധോണിയില്‍ പുലിയുടെ സാന്നിധ്യം.
also read: ‘അറസ്റ്റാവാം, നടിയെ ആക്രമിച്ച കേസില്‍ നാളെ എട്ട് മണിക്ക് മുമ്പ് നിര്‍ണ്ണായക നീക്കം’
മേലെ ധോണി സ്വദേശി വിജയന്റെ ഗര്‍ഭിണിയായ ആടിനെ പുലി കൊന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിജയന് ഉപജീവനത്തിനായി മകള്‍ വാങ്ങി നല്കിയ മൂന്ന് ആടുകളില്‍ ഒന്നിനെയാണു നഷ്ടമായത്. രാത്രിയില്‍ പുലി കടിച്ചെടുത്ത് വാഴത്തോപ്പില്‍ കൊണ്ടു വന്ന് ഭക്ഷണമാക്കുകയായിരുന്നു.
കഴുത്തും ഉടലിന്റെ ഒരുഭാഗവും പുലിയെടുത്തു. വളര്‍ത്തു മൃഗങ്ങളെ കാണാതാകുന്നതിനു പിന്നില്‍ പുലിയെന്നാണു നിഗമനം. അകത്തേത്തറയിലെ വിവിധയിടങ്ങളില്‍ ഒന്നിലധികം പുലിയുണ്ടെന്ന് വനം വകുപ്പും സമ്മതിക്കുന്നു. സമീപ പ്രദേശങ്ങളായ മേലേ ചെറാട്, ഗിരിനഗര്‍, വൃന്ദാവന്‍ നഗര്‍ എന്നിവിടങ്ങളില്‍ പുലി വളര്‍ത്തു നായ്ക്കളെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു. ഈ ആശങ്കകള്‍ക്കിടയിലാണു വീണ്ടും പുലിയുടെ സാന്നിധ്യം തെളിഞ്ഞത്.