ആലപ്പുഴ: പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയാണ് മരിച്ചത്. പച്ച സ്വദേശിയായ ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം, രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് അച്ചനെ കാണാതെ വന്നതോടെയാണ് വിശ്വാസികള്‍ അന്വേഷിച്ചുചെന്നത്. അപ്പോഴാണ് വികാരി ബോധമില്ലാതെ കിടക്കുന്നത് കണ്ടത്.
also read: എൻസിപി അധ്യക്ഷൻ ശരദ് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സെന്റ് നിക്കോളാസ് എല്‍പി സ്കൂള്‍ മാനേജരുമാണ് ഫാ. മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.