കൊടുങ്ങല്ലൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ശ്രീനാരായണപുരം പത്തായക്കാടാണ് അപകടം സംഭവിച്ചത്. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടില്‍ ഷാജഹാന്റെ മകന് അജ്മല്‍ അഫ്ത്താര്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.
അജ്മലിന്റെയൊപ്പം ബൈക്കിലുണ്ടായിരുന്ന പത്തായക്കാട് സ്വദേശി പൂവ്വാലിപറമ്പില് കമറുദ്ദീന്റെ മകന് ഷുഹൈബ് (19) നെ പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം.
ഫയര്‍ ആന്‍ഡ് സേഫ്റ്റി വിദ്യാര്‍ത്ഥികളായ ഇരുവരും തൃശൂരില്‍ പഠിക്കാന്‍ പോകുന്നതിനിടെ പത്തായക്കാട് വെച്ച് മാടിനെ കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജ്മല്‍ മരണപ്പെടുകയായിരുന്നു. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.