കാണാതായ നാലുവയസ്സുകാരന് അയല്‍വാസിയുടെ അലമാരയില്‍ മരിച്ച നിലയില്‍. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന് ജോഗന് റിഷി ആണ് മരിച്ചത്. വീടിനു മുന്നില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗന് റിഷിയെ കാണാതാവുകയായിരുന്നു. ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ സഹായ സില്‍ജ മണവാളക്കുറിച്ചി പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നാട്ടുകാര്‍ സംശയം പ്രകടപ്പിച്ചു. ശേഷം, നാട്ടുകാര്‍ സംഘടിച്ചെത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ശേഷം സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.