കോഴിക്കോട്: വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലിയിലെ കൊയിലാണ്ടിയിലാണ് സംഭവം. കോടഞ്ചേരി സ്വദേശി നൂറാം തോട് കിഴക്കയില്‍ വീട്ടില്‍ മാത്യു ആണ് മരിച്ചത്. എഴുപത്തിയൊന്ന് വയസ്സായിരുന്നു.
കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തുള്ള റെയില്‍വേട്രാക്കിലാണ് കോടഞ്ചേരി സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.
also read: ബിജെപിയിൽ ചേർന്നു; പിന്നാലെ മുലായം സിങ്ങിന്റെ കാൽതൊട്ട് വന്ദിച്ച് മരുമകൾ അപർണ യാദവ്
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് എത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ സ്വീകരിച്ചതായും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി.