തൃശൂര്‍: തൃശ്ശൂരില്‍ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയില്‍ ആനയിടഞ്ഞു. കൂര്‍ക്കഞ്ചേരിയിലാണ് സംഭവം. ഊട്ടോളി അനന്തന് എന്ന ആനയാണ് ഇടഞ്ഞത്. സംഭവ സമയത്ത് ആനപ്പുറത്ത് നാല് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര് താഴേക്ക് ചാടി രക്ഷപ്പെട്ടു.
കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. അര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
also read: സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ്; 7303 പേർ രോഗമുക്തി നേടി
ആനപ്പുറത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെ സുരക്ഷിതരായി താഴെയിറക്കി. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിന്‍വശത്തേക്ക് തിരിഞ്ഞ് ആന പ്രകോപിതനായത്.
അതിനിടയില്‍ ആളുകള്‍ ചിതറി ഓടി. വലിയ ആള്ക്കൂട്ടമില്ലാതിരുന്നത് പൊലീസിന് സാഹചര്യം നിയന്ത്രിക്കാന്‍ സഹായകമായി. പ്രകോപിതനായ ആനയെ പാപ്പാന്മാര് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.