തിരുവനന്തപുരം :വർക്കലയിൽ നഴ്സിംഗ് ഓഫീസർ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് വർക്കല പുത്തൻചന്ത സ്വദേശി പി എസ് സരിത (44)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് സരിത കൊവിഡ് ബാധിച്ചത്.
മാരക മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ
ഇന്നലെയാണ് കൊവിഡ്19 പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മരണപ്പെട്ടതായി കണ്ടതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
താലൂക്കാശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയിൽ പുതുതായി തുടങ്ങിയ സി.എഫ്.എൽ.ടിസിയിൽ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും. സരിതയെ കൂടാതെ വർക്കലയിലെ നിരവധി ആരോഗ്യപ്രവർത്തകർക്ക് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.