ആലപ്പുഴ: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആലപ്പുഴ ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കലക്ടര്‍. ഉത്തരവിറക്കി.
ജില്ലയിലെ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സമുദായിക പൊതു പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി അന്‍പതുപേരെ മാത്രം പങ്കെടുപ്പിച്ചേ നടത്താന്‍ പാടുള്ളു. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്തിരിക്കണം.
also read: സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19
ഈ നിര്‍ദേശം ലംഘിക്കുന്ന പരിപാടിയുടെ സംഘാടകര്‍ക്കും കെട്ടിട ഉമടയ്ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കും. എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങള്‍, പരിപാടികള്‍, ചടങ്ങുകള്‍ എന്നിവ ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ.
ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് വലിയ വ്യാപാര സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന ക്രമത്തില്‍ തിരക്ക് ഒഴിവാക്കി മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം. ഇവര്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍ കടയുടമ സൗജന്യമായി നല്‍കണം. ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരം സൂക്ഷിക്കണം.
ഹോട്ടലുകകളില്‍ ഉള്‍പ്പെടെയുള്ള ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹോട്ടലുകളില്‍ പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ എല്ലാ ദിവസവും ഹോട്ടലുടമയുടെ ചിലവില്‍ സാനിറ്റൈസ് ചെയ്യണം. ഹോട്ടലുകളിലെ പാര്‍ട്ടി ഹാളുകളുടെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കു മാത്രമേ ലിഫ്റ്റുകളില്‍ പ്രവേശനം അനുവദിക്കാവൂ.