പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. സൂര്യ നഗറിലാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അതേസമയം ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി കൊണ്ടു പോവാത്ത സാഹചര്യത്തില്‍ പുലിക്കുഞ്ഞിനെ വംവകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
പ്രത്യേക പരിചരണത്തിനായി തൃശൂര്‍ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. രണ്ടാഴ്ചയോളം പരിപാലിച്ച് വനത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കും. പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ആളൊഴിഞ്ഞ വീടും പരിസരവും വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നുണ്ട്.
also read: അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ അപകടം, പ്രമുഖ റിയാലിറ്റി ഷോ താരത്തിന് ദാരുണാന്ത്യം
ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്.
പുലിക്കുഞ്ഞുങ്ങളെ വെച്ച് പുലിയെ കൂട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടി കുഞ്ഞുങ്ങളെയും പുലിയെയും കാട്ടിലേക്ക് തുറന്നു വിടുക, അല്ലെങ്കില്‍ പുലിക്കുഞ്ഞുങ്ങളെ അമ്മപ്പുലി കൊണ്ടു പോവാന്‍ അവസരമൊരുക്കുക എന്നീ പദ്ധതികളായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്. എന്നാലിത് രണ്ടും പാളി. അമ്മപ്പുലിയെ പിടികൂടാനായില്ല.