കൊല്ലം: ബസ്സില്‍ വച്ച് ഹൃദയാഘാതമുണ്ടായ യുവാവിന് രക്ഷകയായി അതേ ബസ്സിലെ യാത്രക്കാരിയായ നഴ്സും കണ്ടക്ടറും.. കൊല്ലത്താണ് സംഭവം. നഴ്സ് ലിജി എം അലക്സിന്റെയും ബസ് വനിതാ കണ്ടക്ടര്‍ ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി.
ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു യുവാവ്. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെ ശിലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്.
ഉടന്‍ ബസ് നിര്‍ത്തിച്ചു. ബസ്സിലുണ്ടായിരുന്ന ലിജി ഉടന്‍ ഓടിയെത്തി സിപിആ നല്കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സ്.
ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ ബസ് അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്തിരുന്ന ചിലരോട് യുവാവ് വെള്ളം ചോദിക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ ആരുടെ പക്കലും വെള്ളമുണ്ടായിരുന്നില്ലെന്നും അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് യുവാവ് ബോധരഹിതനായതെന്നും ശാലിനി പറഞ്ഞു. യുവാവ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.