ഇടുക്കി: അലറിവിളിച്ച് പാഞ്ഞെത്തിയ കാട്ടാന വീട് ആക്രമിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലാണ് സംഭവം. കുറ്റിയാര്‍ വാലിയില്‍ സുപ്പന്‍-സെവന്തിയമ്മ ദമ്പതികളുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയെ നാട്ടുകാരെത്തി വിരട്ടിയോടിച്ചശേഷം ദമ്പതികളെ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി.
രാത്രി 8.30 തോടെയാണ് കാട്ടാന എത്തിയത്. തുടര്‍ന്ന് അരമണിക്കൂറോളം വീടിന് സമീപം നിലയുറപ്പിച്ചു. കാട്ടില്‍ നിന്നും അലറിവിളിച്ചെത്തിയ കാട്ടാന ദമ്പതികളുടെ വീടിന്റെ മേല്‍ക്കൂര തകര്‍ത്തതോടെ ഇവര്‍ ഭയന്ന് വിറച്ചു. പ്രളയത്തെ തുടര്‍ന്ന് കനത്ത മഴയില്‍ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.
also read: കോവിഡ് കേസുകള്‍ ഉയരുന്നു, രോഗികളില്‍ കൂടുതലും 20നും 40നും ഇടയിലുള്ളവരെന്ന് ആരോഗ്യമന്ത്രി
നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് കാട്ടാനയെ വിരട്ടിയോടിച്ചശേഷം ദമ്പതികളെ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. ഒരുമാസക്കാലമായി മൂന്നാര്‍-സൈലന്റ്വാലി മേഖലയില്‍ ഒറ്റതിരിഞ്ഞ് കാട്ടാനകള്‍ എത്തി തുടങ്ങിയിട്ട്. മൂന്ന് സംഘങ്ങളായി എത്തിയ കാട്ടാനകള്‍ സൈലന്റ്വാലി ഗൂഡാര്‍വിള കുറ്റിയാര്‍വാലി മേഖലകളില്‍ നാശം വിതയ്ക്കുകയാണ്.