കായംകുളം: വടിവാള്‍ കാണിച്ച് ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ആഞ്ഞിലിമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ താമസിച്ചു വരുന്ന അന്‍വര്‍ ഷായെ (22) ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമാണ് അന്‍വര്‍ഷാ. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം. കായംകുളം ബിവറേജ് ഷോപ്പിന് മുന്പില് വെച്ചാണ് അന്‍വര്‍ഷാ ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
also read: ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി യുവാവ് ദുബായിയില്‍ മരിച്ചു
ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്‍വര്‍ഷാ കായംകുളം പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ മാല പൊട്ടിക്കല്‍ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.