തിരുവനന്തപുരം: ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് നടത്തും. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ധീരജാണ് കൊല്ലപ്പെട്ടത്. ധീരജിനെ അരുംകൊല ചെയ്ത കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് ക്രൂരതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പഠിപ്പ്മുടക്ക് സമരത്തിനാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്.
കൊലപാതകം ആസൂത്രിതമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ആരോപിച്ചു. ക്യാമ്പസിനു പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിന്‍ദേവ് പറഞ്ഞു.
also read: ‘അവള്‍ക്കൊപ്പം’; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍
ഇന്നലെയാണ് പൈനാവ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് കുത്തേറ്റ് മരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.