കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ അടക്കം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി.
പള്‍സര്‍ സുനിയെ ദിലീപിനൊപ്പം പലതവണ കണ്ടതായി ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറുമായി നടന് ദിലീപിന് അടുത്ത ബന്ധമുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനൊപ്പം താന്‍ കണ്ടതായും, ഒരു വിഐപിയാണ് ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കണ്ടോളൂ എന്നാണ് ദിലീപ് പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ദിലീപിന്റെ സഹോദരന് അനൂപ്, അളിയന് സുരാജ് എന്നിവരടക്കം പ്രതിയാണ്.