പാലക്കാട്: ചോരയില്‍ കുളിച്ച് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ പുതുപ്പരിയാരത്താണ് സംഭവം. പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന് (60), ദേവി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹങ്ങള്‍ കിടന്നത് ചോരയില്‍ കുളിച്ച നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ മകന് സനലിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
also read: നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ഇന്നലെ രാത്രി ഒമ്പതുവരെ സനല്‍ വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇപ്പോള്‍ ഇയാളെ കാണാനില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.