കോഴിക്കോട്: കോഴിക്കോട് ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനൊന്ന് വയസ്സായിരുന്നു. വീട്ടിലെ മുറിയിലാണ് വൈഷ്ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് കുട്ടി മരിച്ചത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് പൊലീസിന്റെ പ്രാഥമിക നടപടിക്രങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
also read: ബംഗളൂരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ചു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണ. ബൗഷയാണ് അമ്മ. വിനായക്, വൈഗ എന്നിവര്‍ സഹോദരങ്ങളാണ്.