കണ്ണൂര്‍: വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. മൃതദേഹത്തിന് സമീപം ഫോണ്‍ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി.
വിഷം കഴിച്ചാണ് അദിനാന് ജീവനൊടുക്കിയത്. വിഷം വാങ്ങിയതും ഓണ്‍ലൈനിലൂടെയാണെന്നാണ് സംശയം. കഴിഞ്ഞ കുറച്ചുനാളുകളായി പ്ലസ് ടു വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ് അദിനാന്റെ ബന്ധുക്കള്‍ പറയുന്നത്.
also read: നിരന്തരമായി ആക്രമിക്കപ്പെടുന്നു, കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി
ഒരുമാസം മുന്‍പ് അദിനാന് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. അന്ന് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. അതിന് ശേഷമാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ഥി ഒരുമാസമായി സ്കൂളില്‍ പോയിരുന്നില്ല.
വീട്ടിനുള്ളില്‍ ഇരുന്ന് ഏത് സയവും മൊാബൈല്‍ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച വിഷം ഓണ്‍ലൈനായി വാങ്ങിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.