ശബരിമല: അയ്യപ്പനെ കണ്ട് തൊഴാന്‍ 750 കിലോമീറ്റര്‍ ഒറ്റക്കാലില്‍ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീര്ഥാടകന്. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂര്‍ സ്വദേശിയാണ് ഇരുമുടിക്കെട്ടുമേന്തി സ്ട്രെച്ചറുകളുടെ സഹായത്തോടെ ശബരിമലയില്‍ എത്തിയത്.
105 നാളത്തെ യാത്രയ്ക്കൊടുവിലാണ് സുരേഷ് ശബരിമലയില്‍ എത്തിയത്. സെപ്റ്റംബര്‍ 20-നാണ് ഗുരുസ്വാമിയായ രാജു ദേശപാണ്ഡ്യന്റെ നിര്‍ദേശാനുസരണം സുരേഷ് ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടത്. കോവിഡ് മഹാമാരിയില്‍നിന്നും ലോകത്തെ രക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.
also read: കോണിപ്പടികളില്ലാതെ സ്കൂളിന്റെ രണ്ടാംനില, ക്ലാസ്സിലിരിക്കാന്‍ കുട്ടികള്‍ പറക്കണോ എന്ന് നാട്ടുകാര്‍!
നെല്ലൂരിലെ ഒരു ജുവലറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുരേഷ് ഇത് രണ്ടാംതവണയാണ് ശബരിമലയിലെത്തുന്നത്. അയ്യപ്പന്റെ അനുഗ്രഹത്താല്‍ യാത്രയില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.